ഋതുസംക്രമം 4

5

പിറ്റേന്ന് രാവിലെ തന്നെ മുത്തശ്ശിയുടെ നിർബന്ധപ്രകാരം അടുത്തുള്ള ദേവീക്ഷേത്രത്തിലേക്ക് പോകുവാനൊരുങ്ങി വളരെക്കാലത്തിനു ശേഷം അതിരാവിലെ കുളത്തിലെ . .പായൽ വകഞ്ഞു മാറ്റി കുളിക്കുമ്പോൾ പുലരിയിലെ നേരിയ തണുപ്പ് അഭൗമമായ അനുഭൂതിയാണ് നിറച്ചത് ഈ കുളം മൂടാതിരുന്നതു നന്നായി മുത്തശ്ശി .ബാല്യത്തിലെ ഓർമ്മകൾ ഈ കുളം എന്നിലുണർത്തുന്നു. എല്ലാരും കൂടി ഈ കുളത്തിൽ തുടിച്ചു കുളിച്ചിരുന്നത് ഞാനിന്നുമോർക്കുന്നു .തിരുവാതിരക്കാലത്തായിരുന്നു ഏറ്റവും രസം അല്ലെ മുത്തശ്ശി …

അതൊരു കാലം കുട്ടി അന്നൊക്കെ എല്ലാ ഉത്സവക്കാലത്തും ഒരു പ്രത്യേക ആവേശവും ,സന്തോഷവുമായിരുന്നു. കുട്ടിക്ക് ഓർമ്മയുണ്ടോ അന്നത്തെ ഓണക്കാലം ..ഓണക്കാലത്ത് എല്ലാവരും ഒത്തുകൂടുമായിരുന്നു പിന്നെ.പൂവിടലും ,മാതേവരെ അണിയിച്ചൊരുക്കലും ,ഊഞ്ഞാലാടലും . ഉപ്പേരിഉണ്ടാക്കലുംസദ്യഉണ്ണലുംആകെരസമായിരുന്നുനീയുംവിനുവുംരെഞ്ചുവുമൊക്കെ കുട്ടികളായി ഓടിനടന്ന് എല്ലാത്തിനും കൊഴുപ്പേകുമായിരുന്നു. ആ കാലമൊക്കെ പിന്നീട് മാഞ്ഞുപോയില്ലേ കുട്ടീ.നിങ്ങൾ നാട്ടിലേക്കു വരാതായപ്പോൾഎല്ലാ സന്തോഷവും കെട്ടടങ്ങി.കുടുംബത്ത്ഒത്തുകൂടലുകൾ കുറഞ്ഞുവന്നു..ഗിരിജയടക്കംആരുംകുടുംബത്തേയ്ക്കുവരാതെയായി ങാ.അവളുടെഭർത്താവുവലിയകോൺട്രാക്ടറല്ലേ എല്ലായ്പ്പോഴും തിരക്ക് തന്നെ .ഒരേയൊരു മോളെ എപ്പഴുംകാണാനാവാതെ മുത്തശ്ശനും വലിയ സങ്കടായിരുന്നു.ഇപ്പഴും അങ്ങിനെത്തന്നെ ” .മുത്തശ്ശി ഓർമകളിൽ മുങ്ങിത്താണുകൊണ്ടിരുന്നു. പെട്ടെന്ന് എന്തോ ഓർത്ത് മുത്തശ്ശി പറഞ്ഞു .”ങാ ..കുട്ടി, വേഗം കുളിച്ചു കയറിക്കോളൂ ….അല്ലെങ്കിൽ അമ്പലത്തിലെത്താൻ വൈകും .നിന്റെ അമ്മ ഇന്നലെയും വിളിച്ചു പറഞ്ഞു. നിന്റെ കഷ്ടകാലം മാറാൻ അമ്പലത്തിൽനടത്തേണ്ട വഴിപാടുകളെപ്പറ്റി

താമസിയാതെ കുളിച്ചുകയറി ,മുടി തുവർത്തുമ്പോൾ മുത്തശിപറഞ്ഞു .”നിനക്ക് നല്ല മുടിയുണ്ട്‌ .നല്ലോണം തുവർത്തി ഉണക്കിക്കോളു …”.മുത്തശ്ശി പറഞ്ഞതനുസ്സരിച്ചു , ..കുളി കഴിഞ്ഞു മുത്തശ്ശി പറഞ്ഞ നാട്ടു വർത്തമാനങ്ങൾക്ക് ചെവിയോർത്തുകൊണ്ടു നടന്നു നീങ്ങി . വീട്ടിലെത്തി അല്പസമയത്തിനകം ഡ്രസ്സ് ചെയ്തു. അടുക്കളവാതിൽക്കലെത്തി ജോലിത്തിരക്കിൽ മുഴുകി നിന്ന മുത്തശ്ശിയോടു പറഞ്ഞു മുത്തശ്ശിവാതിലടച്ചോളൂ….. ഞാൻഅമ്പലത്തിലേക്കിറങ്ങുകയാണ്.’”’.

ങാ ..ശരി .കുട്ടി പൊയ്‌ക്കോളൂ ഞാൻ വാതിലടച്ചു കുറ്റിയിട്ടോളാം .”മുത്തശ്ശി അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു .മഞ്ഞ പൂക്കൾ വീണുറങ്ങുന്ന നാട്ടുവഴിയിലൂട വേഗം .നടക്കുമ്പോൾ ആ പാലക്കാടൻ ഗ്രാമത്തിന്റെ .പ്രഭാത ഭംഗി വല്ലാതെ ആകർഷിച്ചു .നേരിയ മഞ്ഞിൽ പുതച്ച പുലർകാല ഗ്രാമം ഗൾഫിലിരിക്കുമ്പോൾ താൻ പെയിന്റിങ്ങിനു വിഷയമാക്കിയിരുന്നത് ഓർത്തു ..ഇന്നിപ്പോൾ ആ ഗ്രാമമിതാ തന്റെ കൺമുമ്പിൽ !..

മഞ്ഞഅരളിയും ,കൊന്നപ്പൂക്കളും എന്നും തന്റെ ദൗർബല്യമായിരുന്നു. പിന്നെ നാട്ടുവഴിയിൽ ചിരിച്ചു നിൽക്കുന്ന മുക്കൂറ്റിയും ,കറുകയും,നിലപ്പനയും .പണ്ട് ചെറിയ കുട്ടിയായിരുന്നപ്പോൾ കർക്കിടകനാളുകളിൽ മുത്തശ്ശി തലയിൽ ചൂടിത്തരാറുണ്ടായിരുന്ന ദശപുഷ്പങ്ങൾ

മുക്കൂറ്റി അരച്ച് നെറ്റിയിൽ തൊടുമ്പോഴുള്ള നേരിയ തണുപ്പ് ..പിന്നെ ഗ്രാമത്തിലെ പ്രസിദ്ധമായ ദേവീ ക്ഷേത്രത്തിനടുത്തുള്ള നീലത്താമരക്കുളം .എല്ലാം ഒരിക്കൽ കൂടി മനസ്സിലേക്കോടിയെത്തി ഈ കുളത്തിലെ പൂക്കളാണത്രെ സ്വർലോക ദേവതമാർ തലയിൽ ചൂടാറുള്ളത് .ശൈശവത്തിലെ മുത്തശ്ശികഥകളിൽ നിറഞ്ഞുനിന്നത് ഫാന്റസി ആണെങ്കിലും അതിൽ നിറഞ്ഞുനിന്ന അലൗകികത , അന്നൊക്കെ ഇഷ്ടമായിരുന്നു. പക്ഷെ ഇന്നിപ്പോൾ ആ കെട്ടുകഥകളിലെ അനൗചിത്യം മനസിന് പിടിക്കാതായി .അല്ലെങ്കിലും നാട്ടാചാരങ്ങളിൽ പലതും ഇന്ന് ദഹിക്കാതായിരിക്കുന്നു .ഉയർന്ന വിദ്യാഭ്യാസവും ,അന്യദേശവാസവും തന്നെ പരിവർത്തനം ചെയ്യിച്ചിരിക്കുന്നു

കുട്ടീ നട അടക്കും മുമ്പ് അവിടെ എത്താൻ നോക്കിക്കോളൂ ട്ടോ .നടയ്ക്കൽ ചെരിപ്പൂരിയിട്ടിട്ടേ അകത്തു കയറാവൂ .”. മുത്തശ്ശിയുടെ ഓർമപ്പെടുത്തൽ മനസ്സിലേക്കോടിയെത്തി . ധൃതിയിൽ നടന്നു അമ്പലത്തിലെത്തി .അകത്തേക്ക് കയറും മുമ്പ് ,കാലിലെ ഷൂ പാട്‌പെട്ടൂരുമ്പോൾ ആലോചിച്ചു വിനുവിനോടൊപ്പം അവന്റെ സ്കൂട്ടറിൽ ടൗണിൽ പോയിചെരുപ്പ് വാങ്ങണം .അവനോട് പറഞ്ഞാൽ എന്തും സാധിച്ചു തരും .പട്ടണത്തിലെ ലോ കോളേജിൽ പഠിക്കുന്ന അവൻ .പഠിക്കാൻ സമർത്ഥനായിരുന്നുവെങ്കിലും , ഇന്നിപ്പോൾ ഒരു പൊടി രാഷ്ട്രിയവും ,ഗുണ്ടായിസവും തലയിൽക്കേറി പിടിച്ചിട്ടുണ്ട് .അവനെ എങ്ങിനെയെങ്കിലും ഉപദേശിച്ചു നന്നാക്കണം. പൊടുന്നനെ മുഴങ്ങിയ അമ്പലമണി ചിന്തകളെ ഉണർത്തി . വേഗം നടന്നു ശ്രീകോവിലിനുള്ളിൽ പ്രവേശിച്ചു..ചൈതന്യമാർന്ന ദേവി വിഗ്രഹത്തിനു മുന്നിൽ നിർന്നിമേഷയായി ഒരു നിമിഷം വെറുതെ നിന്നു എന്താ കുട്ടി വെറുതെ നോക്കി നിൽക്കണെ ..ദേവിയുടെ മുമ്പിൽ കൈകൂപ്പി തൊഴണം ട്ടോ …”മുന്നിൽ നിന്ന പ്രായം ചെന്ന ഒരാൾ ഓർമ്മിപ്പിച്ചപ്പോഴാണ് താൻ കൈകൂപ്പുന്നില്ലെന്നോർത്തത് പിന്നെ എപ്പോഴോ മനസ്സിലേയ്ക്ക് കടന്നു വന്ന ഭക്തി രസത്തിൽ എല്ലാം മറന്നു പ്രാർത്ഥിച്ചുനിന്നു

ലോക സമസ്താ . സുഖിനോ ഭവന്തു .”….എന്ന ആപ്തവാക്യമാണ് മനസ്സിലപ്പോൾ നിറഞ്ഞു നിന്നത് .

ഇതാ പ്രസാദം പ്രസാദം കൈ നീട്ടി വാങ്ങിച്ചോളൂ അല്ല കുട്ടി എവിടത്തെയാ ?..കണ്ടിട്ട് ഒരു ദേവിയുടെ മട്ടും ഭാവോണ്ടല്ലോ ….”മുന്നിൽ വിഡ്ഢിച്ചിരിയുമായി നിൽക്കുന്ന വയസ്സൻ നമ്പൂതിരിയെ കണ്ടപ്പോൾ ദേഷ്യം വരാതെയിരുന്നില്ല. ”അല്ലാ ..കുട്ടിയെ ഇതിനുമുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ” …… . ‘ ആകാംക്ഷ നിറഞ്ഞ കുശലാന്വേഷണം വീണ്ടും .

അല്പം വിമ്മിഷ്ടത്തോടെയാണെങ്കിലും പറഞ്ഞു . ”ഞാൻ പ്രിയംവദ….കൈതാരത്തെയാ കൈതാരത്തെ മാധവന്റെ മകൾ …”

ഓഹോ .വെറുതെയല്ല ജീൻസും ,ടോപ്പുമണിഞ്ഞ് ഇറങ്ങിയിരിക്കുന്നത് …”അത് പറയുമ്പോൾ അയാളുടേതടക്കം മറ്റു ചിലരുടെയും മുഖം .കാർമേഘാവൃതമാവുന്നത് കണ്ടു .മനസ്സ് ഒന്ന് ഇടറിയെങ്കിലും പിടിച്ചുനിന്നു മുത്തശ്ശിയുടെ ഓർമപ്പെടുത്തൽ കാതിൽ മുഴങ്ങികുട്ടി നല്ല പട്ടുപാവാടയും ,ബ്ലൗസുമിട്ടുവേണം അമ്പലത്തിൽ പോകാൻ .അല്ലാതെ പരിഷ്‌കൃതവേഷം ഒന്നും വേണ്ടാ ട്ടോ

പക്ഷെ, താൻ ഗൾഫിൽ നിന്നും വരുമ്പോൾ ആകെ കൊണ്ടുവന്നിരിക്കുന്നത് ഏതാനും ജീൻസും ടോപ്പുമാണ് .പിന്നെ ഒരു ചുരിദാറും .ചുരിദാർ മുഷിഞ്ഞതുകാരണം അമ്മിണിഅമ്മ അഴയിൽ നനച്ചിട്ടിരിക്കുകയാണ്.

വസ്ത്രധാരണം എന്തായാലും ഈശ്വരന് അതിലപാകതയുണ്ടാകുമോ ?….മാന്യമായ വസ്ത്രധാരണം .അത്രയല്ലേ വേണ്ടൂ”.

മനസ്സ് പുരോഗമന ചിന്താഗതിയിലേക്ക് വഴുതി വീണപ്പോൾ ആത്മഗതമെന്നോണം അറിയാതെ പറഞ്ഞു പോയി.എന്നാൽ . ചിലരുടെ ഭാവമാറ്റം കണ്ടപ്പോൾ പിന്നെ അവിടെ നിൽക്കാതെ പ്രദക്ഷിണ വഴിയിലേക്ക് നടന്നു .

കേട്ടില്ലേ അഹങ്കാരം പറച്ചിൽ.. .അല്ല ..വന്നുവന്നിപ്പോൾ അമ്പലത്തിൽ എന്തുമാകാമെന്നായി.. നമ്പൂതിരി പറഞ്ഞു നിർത്തിയപ്പോൾ അടുത്തു നിന്ന  കറുത്ത് കുറുകിയ മനുഷ്യൻ അയാളോടൊപ്പം കൂടി.

അല്ല ,വിദേശത്തൊക്കെ ജനിച്ചു വളർന്നവർക്ക് ഇതൊക്കെ എങ്ങിനെയറിയാനാ തിരുമേനി .നല്ല മുണ്ടും നേര്യതും ഉടുത്ത് അമ്പലത്തിൽ വരുന്നവരെ കാണുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണേ ”.

ശരിയാ .മന്നാടിയാരെ അപ്പറഞ്ഞതു. ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ എങ്ങിനെ അറിയാനാ .അമ്പലത്തിൽ വരുന്നവർ തന്നെ നന്നേ ചുരുക്കം . ഇരുപത്തിനാലു മണിക്കൂറും ഓഫീസിൽ കംപ്യൂട്ടറിന്റെ മുമ്പിലിരിക്കുന്നവർക്ക് ഇതിനൊക്കെ എവിടെയാ സമയം ?…”.

അത് നാരായണപ്പിഷാരടി ആയിരുന്നു .ഒരു റിട്ടയേർഡ് അധ്യാപകൻ

അതുമാത്രല്ല .പിഷാരടി . .” കൈതാരത്തെ മാധവന്റെയല്ലേ സന്തതി …. അമ്പലത്തിലും പൂജാദികളിലുമൊന്നും അയാൾക്ക്‌ തീരെ വിശ്വാസല്യ ഈശ്വരൻ മനുഷ്യമനസ്സിലാ കുടികൊള്ളുന്നതെന്നല്ലേ അയാള് പറയുന്നത്.അയാൾ ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് പക്ഷെ അയാളത് തുറന്നു സമ്മതിക്കില്യ അയാള് വലിയ വിജ്ഞാനിയാണെന്നല്ലേ മറ്റുള്ളോരു പറേണത് .”മറ്റുള്ളവർ ഉണ്ണിവാര്യർ എന്ന് വിളിക്കുന്ന ഒരു രാഷ്ട്രീയ പ്രമുഖനാണതു പറഞ്ഞതെന്ന് മനസ്സിലായി .അയാളെ ചെറുതിലെ. കണ്ടിട്ടുണ്ട് .പ്രദക്ഷിണ വഴിയിൽക്കൂടി നടക്കുമ്പോൾ ഈ സംഭാഷണമെല്ലാം തനിക്ക് കേൾക്കാമായിരുന്നു . .

അതെയതെ . …..അശ്രീകരം ..പണ്ട് ഞങ്ങടെ കുടിയന്മാരായിരുന്നവരാ ഇപ്പൊ ഈ ആഹ്ഹമ്മതി കാട്ടണേ വിത്തുഗുണം പത്തുഗുണം ”.

പല്ലിറുമ്മി ആരോടെന്നില്ലാതെ പിറുപിറുക്കുന്ന മിത്രൻ . മുറിപ്പെട്ട മനസ്സോടെ പിന്തിരിഞ്ഞു നടന്നു .

ചുറ്റും നിൽക്കുന്നവർ പുച്ഛത്തോടെ ചിരിച്ചപ്പോൾ അതെല്ലാം അയാളുടെ ആൾക്കാരാണെന്ന് മനസ്സിലായി . .ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ ഇന്നും ചിലരെയെങ്കിലും അധമത്വത്തിലേയ്ക്ക് നയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറയാറുള്ള തോർത്തു.ഒരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ശ്രീനാരായണ ഗുരവചനങ്ങളിൽ ആവേശം കൊള്ളുന്ന അച്ഛൻ .

ദൈവം മനുഷ്യമനസ്സിലാണ് കുടികൊള്ളേണ്ടത്. അല്ലാതെ അമ്പലങ്ങളിലല്ല .ദുഷിച്ചവികാരങ്ങളും ,പ്രവർത്തികളും കൊണ്ട് മനുഷ്യൻ മലീമസമാക്കുന്ന അമ്പലങ്ങളിൽ ഈശ്വരചൈതന്യം കുടികൊള്ളുന്നതെങ്ങിനെ ?’അഹം ബ്രഹ്മാസ്മി എന്ന അർഷവാക്യം ഉരുവിടുന്നതിൽ ഞാൻ സംതൃപ്തി അടയുന്നു” .

അമ്പലത്തിൽ പോകാത്തതിന് മുത്തശ്ശി വഴക്കുപറയുമ്പോൾ അച്ഛൻ പറയാറുള്ള വാക്കുകൾ !..ഒരു നമ്പൂതിരിയെപ്പോലെ വേദങ്ങളും ,ഉപനിഷത്തുകളും അച്ഛൻ മനഃപ്പാഠമാക്കിയിരുന്നു .ഭഗവത്‌ഗീതയുടെ ആന്തരികസത്തയും അച്ഛൻ ഉൾക്കൊണ്ടിരുന്നു. ആ അച്ഛനെ ബഹുമാനത്തോടെയാണ് താനെന്നും വീക്ഷിച്ചിരുന്നത് .നടന്നു നടന്ന് വീട്ടിലെത്തിയത് അറിഞ്ഞില്ല

You can share this post!